![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqZY8OEyVp9HEScN7S9Tk0OQ5dZYpuYu6znsrT5muP-KjMf_kttW5QZT8ZqhWd7iVlDKw7AhFPUu155QRtIPLjc8i2fMg8vdneYb7o-kgqVfrp1CoGPTaxwp6-ZiI1v5DUKNn-QkVRXrs/s400/s.jpg)
കണ്ണൂരി... ഞാനൊരു കണ്ണൂരിയാണ്.കോഴിക്കോട്-കണ്ണൂർ റൂട്ടിൽ താഴെ ചൊവ്വയിൽ നിന്നു മാറി ആറ്റടപ്പയിലാണ് താമാസം. അല്ല, ഇതനമ്മക്കറിയാം ഭായി എന്നാണേൽ പറഞ്ഞതെന്തിനാണെന്നു പറയാം. നിങ്ങളുമൊരു കണ്ണൂരിയാണേൽ പ്രോബ്ലം നഹി.ഇന്നാള് ഇത്തിരി ( മലബാറിൽ ഇത്തിരി എന്നു വച്ചാൽ little ,കുറച്ച് എന്നാണ് പൊതുധാരണ.എന്നാൽ വടക്കന്മാർ വിശ്വസിച്ചാലും ഇല്ലെങ്കിലും തെക്കുഭാഗത്ത് Same Meaning ന് ഉപയോഗിക്കുന്ന പദം ഒത്തിരി എന്നാണ് കെട്ടോ .നമ്മള് ഇത്തിരി താടാ ഇത്തിരി താടാ ന്നു പറയുമ്പോ അവര് ഒത്തിരി താടാ എന്നു പറയുന്നതു കാണാം :D) കാലം തെക്കൻ കേരളത്തിൽ താമസിച്ച പ്പോളാണ് ചൊവ്വയുടെ പ്രാധാന്യം മനസ്സിലായത്.സ്ഥലം ചോദിച്ചപ്പോ ഞാൻ കരുതി ചൊവ്വ അവർക്കറിയുമായിരിക്കുമെന്ന് .. എന്ത്? ചൊവ്വയോ? എന്നായി അവർ .അവർക്കറിയാവുന്ന ചൊവ്വ വേറെയാണ്.ഇനിയും കാര്യം പിടികിട്ടിയില്ലാച്ചാ ഒന്നൂടി പറയാം.കണ്ണൂർ ജില്ലയിൽ ചൊവ്വ ഒരു സ്ഥലനാമമാണ്. കോഴിക്കോടു നിന്ന് വരുമ്പോൾ കണ്ണൂരിലേക്കുള്ള കവാടമാണ് ചൊവ്വ.താഴെ ചൊവ്വ, ഇടച്ചൊവ്വ, മേലേ ചൊവ്വ എന്നിങ്ങനെ 3 സ്റ്റോപ്പുണ്ട്.വല്യ ടൗൺ അല...