കണ്ണൂരി...
ഞാനൊരു കണ്ണൂരിയാണ്.കോഴിക്കോട്-കണ്ണൂർ റൂട്ടിൽ താഴെ ചൊവ്വയിൽ നിന്നു മാറി ആറ്റടപ്പയിലാണ് താമാസം. അല്ല, ഇതനമ്മക്കറിയാം ഭായി എന്നാണേൽ പറഞ്ഞതെന്തിനാണെന്നു പറയാം. നിങ്ങളുമൊരു കണ്ണൂരിയാണേൽ പ്രോബ്ലം നഹി.ഇന്നാള് ഇത്തിരി(മലബാറിൽ ഇത്തിരി എന്നു വച്ചാൽ little ,കുറച്ച് എന്നാണ് പൊതുധാരണ.എന്നാൽ വടക്കന്മാർ വിശ്വസിച്ചാലും ഇല്ലെങ്കിലും തെക്കുഭാഗത്ത് Same Meaning ന് ഉപയോഗിക്കുന്ന പദം ഒത്തിരി എന്നാണ് കെട്ടോ .നമ്മള് ഇത്തിരി താടാ ഇത്തിരി താടാ ന്നു പറയുമ്പോ അവര് ഒത്തിരി താടാ എന്നു പറയുന്നതു കാണാം :D) കാലം തെക്കൻ കേരളത്തിൽ താമസിച്ച പ്പോളാണ് ചൊവ്വയുടെ പ്രാധാന്യം മനസ്സിലായത്.സ്ഥലം ചോദിച്ചപ്പോ ഞാൻ കരുതി ചൊവ്വ അവർക്കറിയുമായിരിക്കുമെന്ന് .. എന്ത്? ചൊവ്വയോ? എന്നായി അവർ .അവർക്കറിയാവുന്ന ചൊവ്വ വേറെയാണ്.ഇനിയും കാര്യം പിടികിട്ടിയില്ലാച്ചാ ഒന്നൂടി പറയാം.കണ്ണൂർ ജില്ലയിൽ ചൊവ്വ ഒരു സ്ഥലനാമമാണ്. കോഴിക്കോടു നിന്ന് വരുമ്പോൾ കണ്ണൂരിലേക്കുള്ള കവാടമാണ് ചൊവ്വ.താഴെ ചൊവ്വ, ഇടച്ചൊവ്വ, മേലേ ചൊവ്വ എന്നിങ്ങനെ 3 സ്റ്റോപ്പുണ്ട്.വല്യ ടൗൺ അല്ലെങ്കിലും ആ പരിസരത്താണ് നന്തില്ലത്തിന്റെയും കല്യാൺ സിൽക്സ് ന്റെയും ഷോറൂമുകൾ നിലവിലുണ്ട്.കണ്വ മുനി പ്രതിഷ്ഠ നടത്തിയെന്നു കരുതപ്പെടുന്ന ചൊവ്വ ശ്രീ മഹാദേവ ക്ഷേത്രവും മഞ്ജു വാര്യർ പഠിച്ച ചൊവ്വ ഹയർ സെക്കൻഡറി സ്കൂളുമാണ് പിന്നെ എടുത്തു പറയേണ്ടവ .ആറ്റടപ്പ പണ്ട് ടാങ്കർ ദുരന്തം നടന്ന ചാലയിൽ നിന്ന് 2 കിലോമീറ്ററിനുള്ളിലാണ് .സാധു അമ്യൂസ്മെന്റ് പാർക്കും ചിന്മയ വിദ്യാഭ്യാസ സമുച്ചയവും ചാലക്കുന്നിലാണ് .ചാലക്കുന്നിന്റെ താഴ്വരയിൽ നൂഞ്ഞിങ്കാവ് അമ്പലത്തിനുത്താണ് എന്റെ വീട്. പേര് ദേവീനാരായണ.( ദേവി എന്റെ അച്ഛന്റെ അമ്മയാണ് .നാരായണൻ അച്ഛനും. ).കണ്ണൂരിൽ നിന്ന് 9 രൂപയുടെ ദൂരമുണ്ട്.ചൊവ്വയിൽ നിന്നാണേൽ 7 രൂപയുടെ ദൂരം.ഇവിടെ അടുത്തുള്ളവർ അനീസ്കയും ഹരികൃഷ്ണനും ഒക്കെയാണ് .ഇത്തിരി( ഒത്തിരി) നടന്നാൽ അനാമിയുടെ വീടെത്തും. അർജുൻ രാഘവന്റെ വീടു ചൊവ്വയിലാണ് കെട്ടോ.
അപ്പൊ ഏതാണ്ട് എന്റെ നാടിനെക്കുറിച്ചൊരു ധാരണ കിട്ടീന്നു വിചാരിക്കുന്നു. എന്തേലും വിട്ടു പോയെങ്കി പറയാം. അപ്പൊ എല്ലാർക്കും നല്ല ദിനമാശംസിച്ചു കൊണ്ട് നിർത്തുന്നു.... ബാക്കി പിന്നെ...
Comments
Post a Comment