അധ്യാപകർ മനുഷ്യരല്ലേ??
അദ്ധ്യാപകർ മനുഷ്യരേല്ല...? ആ റാം തരത്തിലെ പേപ്പറുകൾ നോക്കിയിരിക്കെ മണി ടീച്ചർ ചിന്തിച്ചു ..' എന്തിനു ഞാനിതു നോക്കണം?'ആത്മാർത്ഥതയൊന്നു കൊണ്ടു മാത്രം 35 പേപ്പറിലെയും TEമാർക്കിട്ട് അതു നൂറിലേക്കു മാറ്റി ഗ്രേഡ് കണക്കാക്കി വച്ചു.ചിലർ തോറ്റിട്ടുണ്ട്. അതാണ് പ്രശ്നം.ഇനിയവരെ ജയിപ്പിക്കണം. CE യിൽ അതനുസരിച്ച് മാറ്റിയ മാർക്ക് ഇട്ടു തീരുന്നവരെ ഒരു നിസ്സഹായവസ്ഥയായിരുന്നു.സർക്കാർ തീരുമാനമല്ലേ ,ആരെയും തോൽപ്പിക്കരുതല്ലോ .അത് പിള്ളേർക്ക് ആത്മസംഘർഷമുണ്ടാക്കുമത്രേ. അല്ല, സ്കൂൾ ലൈഫ് കഴിഞ്ഞ് യഥാർത്ഥ ജീവിതമെത്തുമ്പോ പിള്ളേര് എങ്ങനെ താങ്ങുമോ ആവോ.ഇന്നലെ ടി വി യിൽ 9ലെ കൂട്ടതോൽവിയെക്കുറിച്ചൊരു വാർത്ത കണ്ടു. ചർച്ചയ്ക്കു വിളിച്ച കുട്ടിയുടെ വർത്തമാനത്തിന്റെ ദിശയും .അതോടെയൊരു നടുക്കം.മാർക്കിടാനാശയില്ല. പക്ഷെ ... ക്ലാസു തിരിച്ച...