അധ്യാപകർ മനുഷ്യരല്ലേ??

അദ്ധ്യാപകർ മനുഷ്യരേല്ല...?                            
                                   റാം തരത്തിലെ പേപ്പറുകൾ നോക്കിയിരിക്കെ മണി ടീച്ചർ ചിന്തിച്ചു ..' എന്തിനു ഞാനിതു നോക്കണം?'ആത്മാർത്ഥതയൊന്നു കൊണ്ടു മാത്രം 35 പേപ്പറിലെയും TEമാർക്കിട്ട് അതു നൂറിലേക്കു മാറ്റി ഗ്രേഡ് കണക്കാക്കി വച്ചു.ചിലർ തോറ്റിട്ടുണ്ട്. അതാണ് പ്രശ്നം.ഇനിയവരെ ജയിപ്പിക്കണം. CE യിൽ അതനുസരിച്ച് മാറ്റിയ മാർക്ക് ഇട്ടു തീരുന്നവരെ ഒരു നിസ്സഹായവസ്ഥയായിരുന്നു.സർക്കാർ തീരുമാനമല്ലേ ,ആരെയും തോൽപ്പിക്കരുതല്ലോ .അത് പിള്ളേർക്ക് ആത്മസംഘർഷമുണ്ടാക്കുമത്രേ. അല്ല, സ്കൂൾ ലൈഫ് കഴിഞ്ഞ് യഥാർത്ഥ ജീവിതമെത്തുമ്പോ പിള്ളേര് എങ്ങനെ താങ്ങുമോ ആവോ.ഇന്നലെ  ടി വി യിൽ 9ലെ കൂട്ടതോൽവിയെക്കുറിച്ചൊരു വാർത്ത കണ്ടു. ചർച്ചയ്ക്കു വിളിച്ച കുട്ടിയുടെ വർത്തമാനത്തിന്റെ ദിശയും .അതോടെയൊരു നടുക്കം.മാർക്കിടാനാശയില്ല. പക്ഷെ ...
                 ക്ലാസു തിരിച്ച് കെട്ടുകൾ ഭദ്രമായി സ്ലോർഷീറ്റിലേക്കു മാറ്റി, അവ അലമാരയിൽ വയ്ക്കവേ മനുമാസ്റ്ററുടെ ഫോൺ - ഇലക്ഷൻ ഡ്യൂട്ടി കിട്ടിയിട്ടുണ്ടത്രേ.2 മാസം ലീവെടുത്ത് മംഗലാപുരത്തു കിടന്നിട്ടും ഡ്യൂട്ടിക്കിടുമ്പോൾ റിമാർക്ക് കോളത്തിൽ പ്രധാനദ്ധ്യാപകൻ ഒരക്ഷരമെഴുതിയല്ല." പോകാൻ ഒരു വാൻ സംഘടിപ്പിച്ചു തരണം"- മാസ്റ്റർ പ്രധാനദ്ധ്യാപകനോടു പറഞ്ഞു .നിസ്സഹായതയുടെയൊരു ഭാഷ്യം.പകലുകൾ പിന്നെയും പിന്നിട്ടു .
               വിദ്യാലയം പുതുക്കി പണിതുകൊണ്ടിരിക്കയാണ് .നാലാം നിലയിലേക്ക് പണികൾ എത്തിയിരിക്കുന്നു .പൊടി നിറഞ്ഞ പത്തുമാസം ടീച്ചറെ  വല്ലാതെ ബാധിച്ചിരിക്കുന്നു.പിരിയഡുകൾ മാറിമാറി വരുമ്പോൾ നിലകളിലേക്ക് ഓടിക്കയറി കാലുകളൊരു വഴിയായി .വേദന ഈയിടെ കലശലാണ്.അലോപ്പതി കഴിച്ചു വേദന കുറച്ചു ആയുർവേദത്തിൽ അഭയം തേടിയിരിക്കയാണ് .ആയിടെ പ്രധാനദ്ധ്യാപകന്റെ ഫോൺ : ടീച്ചറൊന്നു വരണം.ഒരു കടലാസിൽ  ഒപ്പിടാനുണ്ട് . കിടക്കയിൽ      നിന്നൊരു വിധം മറുപടി പറഞ്ഞൊപ്പിച്ചപ്പോ അദ്ദേഹം കടലാസുമായി വീട്ടിലേക്കെത്തി.കരുണ മനുഷ്യ ഗുണമാണല്ലൊ. ടീച്ചറുടെ അവസ്ഥയിലകാല ദു:ഖം രേഖപ്പെടുത്തി കടലാസും സഞ്ചിയിലാക്കി അയാൾ നടന്നകന്നു.
      കിടക്ക വിട്ടെഴുന്നേൽക്കാൻ പിന്നെയും ദിവസങ്ങളെടുത്തു. അവധിക്കാലം കഴിയാറായിരിക്കുന്നു.
        കേരള സിലബസ് പുസ്തകങ്ങൾ മാറ്റുന്നു- പത്ര വാർത്ത കണ്ടു. ഓണപ്പരീക്ഷയ്ക്ക് മുമ്പെങ്കിലും കിട്ടുമോയെന്ന കുട്ടിയുടെ പരിഭവം ടി.വിയിലും.ഒന്ന് നടു നീർക്കവേ വീണ്ടും സ്ക്കൂളിൽ നിന്നുമൊരു ഫോൺ: ടീച്ചറെ ,നാളെ മുതൽ കോഴ്‌സാണ് .എന്തായാലും പോകണം. അടക്കിയ വേദനയുമായി ടീച്ചർമറുപടി പറഞ്ഞു: നാളെ ഞാൻ ആശുപത്രിയിൽ അഡ്മിറ്റാകുകയാണ്.നിലച്ച ഫോണുമായി ടീച്ചർ ചിന്തിച്ചു അദ്ധ്യാപകർ മനുഷ്യരല്ലേ?

Comments

Popular posts from this blog

BDS course : introduction

കുരുതി റിവ്യു (Kuruthi Malayalam Movie Review)