Posts

Showing posts from August, 2016
Image
ഖസാക്കിന്റെ ഇതിഹാസം - An outlook              നമ്മളേതു പുസ്തകവും വായിക്കുമ്പോ ഒരു outlook നമ്മുടെ മനസ്സിൽ കിടപ്പുണ്ടാവും.ഒ വി വിജയന്റെ  ഈ കൃതി നമ്മള് സ്വയം ഒന്ന് റെഡിയായി  കൈയ്യിലെടുക്കേണ്ട കൃതിയാണ് , അല്ലെങ്കി കൈവള്ളയിൽ  ഒതുങ്ങാതെ വരും. ഏതാണ്ടാറ് വർഷം മുന്നാണാദ്യമായി ഈ കൃതി  കാണണത്. അന്ന് എന്തു ചെയ്യേണ്ടു എന്നറിയാതെ കുഴങ്ങിപ്പോയി. ആരേലും  അപ്പുക്കിളി യാരാന്നു ചോദിച്ചാ പറയാൻ മാത്രം ഒന്നു വായിച്ചു. മുഴുമിപ്പിച്ചില്ല.വേറൊന്നും കൊണ്ടല്ല.പാലക്കാടൻ  നാട്ടുഭാഷേടെ ചൂരും ചുറുക്കും അന്നു ദഹിച്ചില്ല. അതോണ്ട് പറയാണ്, ഒന്നു വായിച്ചു കളയാമെന്ന ലാഘവത്തിൽ പോയി വായിക്കണതിനേക്കാൾ ഒരു വിധം മലയാളവുമായി ഒത്തു പോകാറായാൽ വായിക്കുകയാണേലിച്ചിരികൂടി രസായിരിക്കും.ഇന്നലയാണിതു വായിച്ചു തീർന്നത് .മാർ ഇവാനിയോസിലെ ക്ലാസിനിടയ്ക്ക് ഒന്നു നോക്കിയാ ഒത്തിരി സമയം മിച്ചം കിട്ടും. അതോണ്ടാണ് വായിക്കാമ്പറ്റിയത്.                       കൂമൻകാവിൽ രവി ബസ്സിറങ്ങുന്ന " വഴിയമ്പലം തേടി " മുതൽ " കഥാന്തര"ത്തില് ...