ഖസാക്കിന്റെ ഇതിഹാസം - An outlook 
           നമ്മളേതു പുസ്തകവും വായിക്കുമ്പോ ഒരു outlook നമ്മുടെ മനസ്സിൽ കിടപ്പുണ്ടാവും.ഒ വി വിജയന്റെ  ഈ കൃതി നമ്മള് സ്വയം ഒന്ന് റെഡിയായി  കൈയ്യിലെടുക്കേണ്ട കൃതിയാണ് , അല്ലെങ്കി കൈവള്ളയിൽ  ഒതുങ്ങാതെ വരും. ഏതാണ്ടാറ് വർഷം മുന്നാണാദ്യമായി ഈ കൃതി  കാണണത്. അന്ന് എന്തു ചെയ്യേണ്ടു എന്നറിയാതെ കുഴങ്ങിപ്പോയി. ആരേലും  അപ്പുക്കിളി യാരാന്നു ചോദിച്ചാ പറയാൻ മാത്രം ഒന്നു വായിച്ചു. മുഴുമിപ്പിച്ചില്ല.വേറൊന്നും കൊണ്ടല്ല.പാലക്കാടൻ  നാട്ടുഭാഷേടെ ചൂരും ചുറുക്കും അന്നു ദഹിച്ചില്ല. അതോണ്ട് പറയാണ്, ഒന്നു വായിച്ചു കളയാമെന്ന ലാഘവത്തിൽ പോയി വായിക്കണതിനേക്കാൾ ഒരു വിധം മലയാളവുമായി ഒത്തു പോകാറായാൽ വായിക്കുകയാണേലിച്ചിരികൂടി രസായിരിക്കും.ഇന്നലയാണിതു വായിച്ചു തീർന്നത് .മാർ ഇവാനിയോസിലെ ക്ലാസിനിടയ്ക്ക് ഒന്നു നോക്കിയാ ഒത്തിരി സമയം മിച്ചം കിട്ടും. അതോണ്ടാണ് വായിക്കാമ്പറ്റിയത്.

                      കൂമൻകാവിൽ രവി ബസ്സിറങ്ങുന്ന " വഴിയമ്പലം തേടി " മുതൽ " കഥാന്തര"ത്തില് മടക്ക യാത്രയ്ക്കായി ബസ്സ് കാത്തുനിൽക്കണ  വരെയുള്ള പ്രദക്ഷിണത്തിനിടെ 28 അധ്യായങ്ങൾ നമ്മളെ തഴുകി കടന്നു പോകും. ഖസാക്കിന്റെ  സ്പന്ദനമറിഞ്ഞുള്ള യാത്രയിൽ  പലരും നമ്മോടു ചേരും. സാഹചര്യത്തിനനുസരിച്ച് വീശുന്ന കാറ്റ് കഥാഗതിയിൽ കാണാം.  ഏകാദ്ധ്യാപക വിദ്യാലയത്തിനൊത്തു കിട്ടിയ ശിവരാമൻ നായരുടെ ഞാറ്റു പുരയായിരുന്നു രവിയുടെ വഴിയമ്പലം . ഓത്തു പള്ളീലെ അള്ളാപിച്ച മൊല്ലാക്കയുടെ " കാക്കയ്ക്കി ചേക്കയെടം കൊട്ത്താ കാലമേ വര്ം വമ്സനാസം" Cmnt അവിടത്തെ നാട്ടുകാരിൽ പലരും  തട്ടിക്കളയുന്നു.തുന്നൽക്കാരൻ മാധവൻ നായരും ഖാലിയാരായി തിരിച്ചു വരുന്ന മൊല്ലാക്കയുടെ നൈസാമിയും രവിക്ക്  തുണയാകുന്നു. തന്റെ കുത്തകയിടിയുമ്പൊഴും കർമ്മബന്ധത്തിന്റെ ഏതു ചരടാണ് രവിയെ അവിടെയെത്തിച്ചതെന്ന് മൊല്ലാക്ക ചിന്തിക്കുന്നു. കഥാന്തരത്തിൽ കാൻസർ ബാധിക്കണ മൊല്ലാക്കയെ പരിചരിക്കുന്ന രവിയെ കഥാകാരൻ കാത്തു വച്ചതായി കാണാം. ജീവിതോപാധി കണ്ടെത്താൻ വിഷമിക്കണമൊല്ലാക്കയെ  "എണ്ണ എരിഞ്ഞു തീരാതിരിക്കാൻ അയാൾ പാനീസുവിളക്കു കെടുത്തി വച്ചു'' എന്നതിൽ വായിച്ചെടുത്താൽ വിദ്യാലയത്തിന്റെ  അടിച്ചു തളിക്കുള്ള പണി രവി യിൽ നിന്നു ചോദിച്ചു വാങ്ങിയ ശേഷം വരുന്ന " രവിയുടെ തീപ്പെട്ടിയെടുത്തുരച്ച് അയാൾ വീണ്ടും പാനീസുതെളിച്ചു " എന്ന വരി നമുക്ക് ചേർത്തു വായിക്കാം.
           പിന്നെ മുന്നോട്ടു പോകുമ്പോ മൊല്ലാക്കയുടെയും തിത്തിബിയുമ്മയുടെയും മകളായ ഖസാക്കിലെ സുന്ദരി മൈമുനയെയും ഭർത്താവ് മുങ്ങാങ്കോഴിയേയും കണ്ടുമുട്ടും. അതിനിടയ്ക്ക്  നൈസാമ ലി ഖാലിയാരായതിന്റെ പശ്ചാത്തലം പകർന്നു കിട്ടും.പിന്നെ അഞ്ചമ്മമാരുടെ ഓമനയായി വളർന്ന കഥാരംഭത്തിൽ നമ്മൾ പരിചയപ്പെട്ട അപ്പുക്കിളിയെ വിശദമായി അറിയാം. മാധവൻ നായരാണ് തന്റെ പഞ്ചവർണ്ണക്കിളിയെ വിദ്യാലയത്തിൽ ചേർക്കണത്.തുമ്പി പിടിച്ചു നടന്നിരുന്ന കിളിക്ക് അതൊരു പുത്തനനുഭവമായി മാറി.
                 കഥയുടെ ഇടയ്ക്കിടയ്ക്ക് ആരാധ്യ  രൂപമായ ഷെയ്ക്ക് തങ്ങളുടെ  നുറുങ്ങുകളും രവിയുടെ കല്പവൃക്ഷത്തിന്റെ തൊണ്ടുകളെണ്ണിയ ബാല്യകാലവും അച്ഛന്റെ ഓർമ്മകളും കാണാം.
              ഇടയ്ക്ക് ഗോപാലപ്പണിക്കരുടെ പറക്കും ഓന്തിനെ വച്ചുള്ള മന്ത്രവാദവും ചാരായ നിരോധനവും മിന്നിമറയും.  പുസ്തകത്തിന്റെ അടുത്ത ഏട്  എനിക്ക് അത്ര രസിച്ചില്ല.  നല്ലമ്മയുടെ കോവിലിനെയും കുട്ടാടൻ പൂശാരിയേയും കേന്ദ്രീകരിച്ചു പോകുന്ന കഥാഗതിയിൽ വസൂരിയുടെ വിളയാട്ടവും മറ്റ് കാരണങ്ങളുമൊക്കെയായി നാമതുവരെ താലോലിച്ച പല കഥാപാത്രങ്ങളെയും കഥാകാരൻ തട്ടിപ്പറിച്ച് കാലയവനികയ്ക്കുക്കുള്ളിലേക്കു നീക്കും.കഥ അവസാനത്തോടടുക്കുമ്പോൾ സ്കൂളിൽ ജോലിയേറ്റ ശേഷം നേരിട്ടു വരാഞ്ഞ മൊല്ലാക്ക ആശുപത്രിയിൽ വച്ച് വിദ്യാലയത്തെ ഓർത്ത് വ്യാകുലപ്പെടുന്നതും  ഒരു വാങ്ക് വിളിയോടനുബന്ധിച്ച് പണ്ട് നാടുവിട്ട നൈസാമലി, ഇന്നത്തെ ഖാലിയാർ മൊല്ലാക്കക്കു വേണ്ടി വാങ്കുവിളിക്കണതും കാണാം. ഇതുൾപ്പെടുന്ന   'സൗരയൂഥ 'മാണ് കഥയിലെ എന്റെ ഇഷ്ട Part .പിന്നെ രവിയുടെ പത്മ അവനെ തേടിയെത്തുകയും ഒരു അന്വേഷണ ഭാഗമായി വിദ്വാലയം സന്ദർഭവശാൽ രവിക്കു വിടുതൽ നൽകുകയും ചെയ്യുന്നു.
            ഇത്  ഒരു Outlook മാത്രാണ്. ഖസാക്കിന്റെ നിഗൂഢ ഉള്ളറകളും രവിയുടെയും അപ്പുക്കിളിയുടെയും സവിശേഷതയുമറിയാൻ പുസ്തകം വായിക്യ. ഇഷ്ടാവാതിരിക്കാനിടയില്ല .കാരണം, പേരുപോലെ തന്നെ ഇത് ഖസാക്കിന്റെ 'ഇതിഹാസ 'മാണ് ...

                 

Comments

Popular posts from this blog

BDS course : introduction

കുരുതി റിവ്യു (Kuruthi Malayalam Movie Review)