Posts

Showing posts from April, 2017
Image
# First day @BDS                നല്ല രസാർന്നു ആദ്യ ദിവസം .എല്ലാരും നേരത്തെ എത്തി.മുന്നിലെ ശില്പം കടന്ന് പടി കയറിയാൽ വലതും ഇടതും ഗോവണി കാണാം. നമുക്ക് തൽക്കാലം രണ്ടും വേണ്ട. നേരെ പോകാം. നോട്ടീസ് ബോർഡ് കഴിഞ്ഞ് ഇടനാഴി കടന്നാ മുന്നിൽ water art കാണാം. തൊട്ടടുത്ത് വലത് പ്രിൻസിപ്പാൾ റൂം. അതു കഴിഞ്ഞ് ഓഫീസ്.അതിനെതിർവശം lecture room 2. ദദാണ് നമ്മടെ ക്ലാസ്.കയറുമ്പോ ഒരുപാട് പേർ സ്ഥലം പിടിച്ചു കഴിഞ്ഞു. സീനിയർ ബാച്ചിലുള്ളവരായിരിക്കാം number അനുസരിച്ച് ഇരിപ്പിടത്തിലേക്ക് അയക്കണത്. അത്യാവശ്യം വല്യ ഒരു ഹാൾ ആണ് .ഒരു 150-200 പേർക്കിരിക്കാം. കുറച്ചു പേർക്ക് കോട്ട് കിട്ടീട്ടുണ്ട്.ശ്ശെടാ ഇതെങ്ങനെ !!?'ഒന്ന് ചുറ്റില്ല നോക്കി .ഹാളിന് പുറക് വശത്ത് നിന്നാണ് .പിന്നെ മെല്ലെ അങ്ങോട്ട്‌. കിട്ടിയത് size 40. ചേട്ടായി ok അല്ലേന്ന് ചോയിച്ചു . actually എന്താണ് ok ആകേണ്ടതെന്നറിയാത്തോണ്ട് തലയാട്ടി. അങ്ങനെയാണ് എന്നെക്കാൾ വലുപ്പമുള്ള കോട്ട് ന്റെ കൈയ്യില് വരണത്. എല്ലാരും വന്നപ്പോ ഒന്നിച്ച് വരിയായി മുകളിൽ പരിപാടി നടക്കുന്നിടത്തേക്ക് .പോണ വഴിക്കിരുവശവും ചേച്ചിയും ചേട്ടന്മാരും. നോക്കിയ കണ...