#First day @BDS

               നല്ല രസാർന്നു ആദ്യ ദിവസം .എല്ലാരും നേരത്തെ എത്തി.മുന്നിലെ ശില്പം കടന്ന് പടി കയറിയാൽ വലതും ഇടതും ഗോവണി കാണാം. നമുക്ക് തൽക്കാലം രണ്ടും വേണ്ട. നേരെ പോകാം. നോട്ടീസ് ബോർഡ് കഴിഞ്ഞ് ഇടനാഴി കടന്നാ മുന്നിൽ water art കാണാം. തൊട്ടടുത്ത് വലത് പ്രിൻസിപ്പാൾ റൂം. അതു കഴിഞ്ഞ് ഓഫീസ്.അതിനെതിർവശം lecture room 2. ദദാണ് നമ്മടെ ക്ലാസ്.കയറുമ്പോ ഒരുപാട് പേർ സ്ഥലം പിടിച്ചു കഴിഞ്ഞു. സീനിയർ ബാച്ചിലുള്ളവരായിരിക്കാം number അനുസരിച്ച് ഇരിപ്പിടത്തിലേക്ക് അയക്കണത്. അത്യാവശ്യം വല്യ ഒരു ഹാൾ ആണ് .ഒരു 150-200 പേർക്കിരിക്കാം. കുറച്ചു പേർക്ക് കോട്ട് കിട്ടീട്ടുണ്ട്.ശ്ശെടാ ഇതെങ്ങനെ !!?'ഒന്ന് ചുറ്റില്ല നോക്കി .ഹാളിന് പുറക് വശത്ത് നിന്നാണ് .പിന്നെ മെല്ലെ അങ്ങോട്ട്‌. കിട്ടിയത് size 40. ചേട്ടായി ok അല്ലേന്ന് ചോയിച്ചു . actually എന്താണ് ok ആകേണ്ടതെന്നറിയാത്തോണ്ട് തലയാട്ടി. അങ്ങനെയാണ് എന്നെക്കാൾ വലുപ്പമുള്ള കോട്ട് ന്റെ കൈയ്യില് വരണത്. എല്ലാരും വന്നപ്പോ ഒന്നിച്ച് വരിയായി മുകളിൽ പരിപാടി നടക്കുന്നിടത്തേക്ക് .പോണ വഴിക്കിരുവശവും ചേച്ചിയും ചേട്ടന്മാരും. നോക്കിയ കണ്ണുകൾക്ക് ആർദ്രത കുറവായിരുന്നു. അതോണ്ട് അധികം നോക്കീല്ല.വെറുതെ പണി ചോദിച്ചു വാങ്ങണ്ടല്ലോ😎😀😀. കയറി വരുമ്പോ തന്നെ "മലമേലെ തിരിവച്ചു... ഇടുക്കി" പാട്ടു കേട്ടാർന്നു.പതിയെ ശബ്ദം കൂടി വന്നു. പരിപാടി നടക്കണ ഹാളെത്തി. കയറുന്നിടത്ത് ഒരു പൂ ഞങ്ങളെ കാത്തിരിക്കണുണ്ടാർന്നു. ഒരു സന്ദേശവും."never never never give up" - എനിക്കതാണ് കിട്ടിയത് .
ഇട്ടേച്ച് പോകാനല്ല ഇങ്ങോട്ട് വന്നത് .ഞാനൊന്നൂടി പൂവിനെ നോക്കി original ആണ് - അതോണ്ടൊരു കൗതുകം .ഇച്ചിരി പ്രസംഗത്തിനു ശേഷം ഓരോരുത്തരായി പരിചയപ്പെട്ടു തുടങ്ങി. ചിലരെ ഞാൻ പരിചയപ്പെടുത്താം...:
😉ഇസാക്ക് - "ങ്ങളിൽമലപ്പുറത്ത് ന്ന് എത്ര പേരുണ്ട്? ഒന്ന് കൈപൊക്കിയാ കൊള്ളാം "- ഒരു ഡയലോഗിലവൻ പ്രശസ്തനായി. അങ്ങനെയവൻ മലപ്പുറം ഇസാക്കായി .
😃 അസ്കർ -ഹോബി reading ആണെന്നു പറഞ്ഞപ്പോ sub qstnu വായിക്കണത് text book ആണെന്നു പറഞ്ഞ പുള്ളി.
😊 ഉദയ് - ക്വിസ് ഇഷ്ടാന്ന് പറഞ്ഞ മച്ചാൻ .
☺ അജ്മീർ - കട്ട ഇംഗ്ലീഷ് പറയണ കട്ട ത്താടിയുള്ള മച്ചാൻ.
😂 ജോയി - " am a Kochi girl "കൊച്ചി പഴയ കൊച്ചി അല്ലാട്ടാ- അങ്ങനെ അറിയപ്പെട്ടു.
😃രോഹിത- സൈക്കിൾ മാത്രം അറിയണ ആമ്പിള്ളേരെ നോക്കി ബുള്ളറ്റ് ഓടിക്കുമെന്നു പറഞ്ഞ മച്ചാത്തി .
😍Romantic video favour  ആയ  മനു....
😎കട്ടത്താടിയുള്ള വേറൊരു പാട് പേർ
...... അങ്ങനെ കണ്ണൂരു മുതൽ തിരുവനന്തപുരം വരെയുള്ള 100 വ്യത്യസ്ഥ മുഖങ്ങൾ ഒന്നിച്ച് യാത്ര തുടങ്ങി....
മേലെ പറഞ്ഞോരുടേം അല്ലാത്തോരുടേം ശേഷഭാഗം പിന്നെ പറയാട്ടോ ..

Comments

Popular posts from this blog

BDS course : introduction

കുരുതി റിവ്യു (Kuruthi Malayalam Movie Review)

Home : Malayalam movie Review