![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5RxhSxCeV4i_bUi_73PNACveR83Jjto7TNCwHYCF4cdfjVR3tJ1WCjkQrP4zYDIFvIIRQN97FrH-FAqFCxSp5nwFeNRhKNVQUdrjB2f1xx2Tw2z-EjfxnkPrFPE72vAwAvsHV3GAY9yc/s1600/images+%25284%2529.jpeg)
ഇവാനിയോ days ആദ്യ ദിവസത്തെ ആരവമില്ലാതെയാണ് രണ്ടാം ദിനമാരംഭിച്ചത്.രാവിലെ തന്നെ നല്ല യമണ്ടൻ Intro ക്ലാസ്.ഒന്നാലോചിച്ചാ ഇവിടെ ഇങ്ങനെ ഇരിക്കുമെന്ന് വിചാരിച്ചതല്ല.പാലായിലൊരു കൊല്ലം invest ചെയെതങ്കിലും IISER കിട്ടിയാ പോകാനായിരുന്നു പ്ലാൻ .ഇടയ്ക്കിടവേളയിൽ തിരുവനന്തപുരത്തെ എടുപ്പുള്ള മാർ ഇവാനിയോസിൽ 2 മാസം പോയപ്പൊഴാണ് കോളേജിന്റെ സുഖമറിഞ്ഞത്. 2016 ലെ എൻട്രൻസ് കാലം കട്ട ട്വിസ്റ്റുകളും സസ്പൻസും കൊണ്ടൊരു പക്കാ ത്രില്ലറായിരുന്നു. ഒഴുകിപ്പോകുമായിരുന്ന AIPMT യുടെ തലവര മാറ്റിയത് CBSE ചുമ്മാ പറഞ്ഞ ചില ഡയലോഗുകളായിരുന്നു. അങ്ങനെ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോ all India pre medical test മാറിമറിഞ്ഞ് neet phase 1 ആയി. കൺഫ്യൂഷനിച്ച് എഴുതിയ keam എഴുതി വീട്ടിലെത്തിയപ്പോ ടി വി യിൽ ദാ കിടക്കണു keam cancelled!! പിന്നെ cancellation ന്റെ ഒരു പെരുമഴയായിരുന്നു.comedk എഴുതാൻ മംഗലാപുരത്തെത്തിയപ്പോ അതും cancelled😂 പിന്നെ സ്വകാര്യ എൻട്രസുകളെല്ലാം ഹവാഹുദ.ആകെ ടെൻഷനടിച്ചൊരു വഴിയായപ്പോ മാറി നിന്നാലോന്നാലോചിച്ചു .keam nte allotment and ...