ഇവാനിയോ days
         ആദ്യ ദിവസത്തെ ആരവമില്ലാതെയാണ് രണ്ടാം ദിനമാരംഭിച്ചത്.രാവിലെ തന്നെ നല്ല യമണ്ടൻ Intro ക്ലാസ്.ഒന്നാലോചിച്ചാ ഇവിടെ ഇങ്ങനെ ഇരിക്കുമെന്ന് വിചാരിച്ചതല്ല.പാലായിലൊരു കൊല്ലം invest ചെയെതങ്കിലും IISER കിട്ടിയാ പോകാനായിരുന്നു പ്ലാൻ .ഇടയ്ക്കിടവേളയിൽ തിരുവനന്തപുരത്തെ എടുപ്പുള്ള മാർ ഇവാനിയോസിൽ 2 മാസം പോയപ്പൊഴാണ് കോളേജിന്റെ സുഖമറിഞ്ഞത്.
              2016 ലെ എൻട്രൻസ് കാലം കട്ട ട്വിസ്റ്റുകളും  സസ്പൻസും കൊണ്ടൊരു പക്കാ ത്രില്ലറായിരുന്നു. ഒഴുകിപ്പോകുമായിരുന്ന AIPMT യുടെ തലവര മാറ്റിയത് CBSE ചുമ്മാ പറഞ്ഞ ചില ഡയലോഗുകളായിരുന്നു. അങ്ങനെ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോ all India pre medical test മാറിമറിഞ്ഞ് neet phase 1 ആയി. കൺഫ്യൂഷനിച്ച് എഴുതിയ keam എഴുതി വീട്ടിലെത്തിയപ്പോ ടി വി യിൽ ദാ കിടക്കണു keam cancelled!! പിന്നെ cancellation ന്റെ ഒരു പെരുമഴയായിരുന്നു.comedk എഴുതാൻ മംഗലാപുരത്തെത്തിയപ്പോ അതും cancelled😂 പിന്നെ സ്വകാര്യ എൻട്രസുകളെല്ലാം ഹവാഹുദ.ആകെ ടെൻഷനടിച്ചൊരു വഴിയായപ്പോ മാറി നിന്നാലോന്നാലോചിച്ചു .keam nte allotment and iiser result വരാൻ ടൈം ഒരുപാടെടുക്കം. അപ്ലാണ് മണി ടീച്ചർ ഒരു ഓപ്ഷൻ പറഞ്ഞത് - "കുട്ടാ ഫിസിക്സ് എടുത്തോ. ഇവാനിയോസ് കൊള്ളാം. തിരുവനന്തപുരമാകുമ്പോ ഒന്ന് വിചാരിച്ചാ  പറ്റിയ സ്ഥലാ...."അങ്ങനെ ഒരു ഓപ്ഷൻ ഇവാനിയോസ് ഉറപ്പിച്ചു.സാരംഗിനോട് ചാറ്റി ചാറ്റി രണ്ടാമത്തെ ഓപ്ഷൻ Delhi university വച്ചു. അമ്മ ഡൽഹിന്നു കേട്ടതും കട്ട ബ്ലോക്കിംഗ് .വലുതായിട്ട് പോയാപ്പോരേ ന്നൊരു ഡയലോഗും.BSc പഠിക്കാൻ ഇനിയും വലുതാകണോ? ഞാനുമാലോചിച്ചു .സംഭവം വേറൊന്നുമല്ല. മൂപ്പർക്കിടയ്ക്ക് കാണേണ്ടി വരും.Delhi  ആകുമ്പോ അത് നടക്കില്ലല്ലോ ..😉 അങ്ങനെ ഇവാനിയോസ് സെറ്റായി 
.കിലോമീറ്ററുകൾ താണ്ടി ബതനികുന്നിന്റെ  മണ്ടയിലെ ആ വലിയ ക്യാപസ് നല്ല ഫീലാണ് .കോളേജ് ഹോസ്റ്റല് ഫുൾ ആയതോണ്ട് ബതനി അച്ചമ്മാരുടെ കിടു ഹോസ്റ്റലിൽ കയറിപ്പറ്റി. പറയാതെ വയ്യ കുരിശടിയിലെ ആ ഹോസ്റ്റലൊരു ഒന്നൊന്നര സംഭവാണ് .ഹോസ്റ്റലിലാരൊക്കെയെന്നു പിന്നെ പറയാട്ടാ....

Comments

Popular posts from this blog

BDS course : introduction

കുരുതി റിവ്യു (Kuruthi Malayalam Movie Review)