Posts

Showing posts from 2021

Home : Malayalam movie Review

Image
വിജയ് ബാബു എഴുതിയ ഈ വരികളോടെ ആരംഭിക്കുന്ന റോജിൻ തോമസ് എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം "HOME" കണ്ടു തീരുമ്പോ മനസ്സിലാവും ഈ പടം ആരുടെ കഥയാണെന്ന്. ഒലിവർ ട്വിസ്റ്റ് ആയി ഇന്ദ്രൻസ് ജീവിക്കുമ്പോൾ ഭാര്യ കുട്ടിയമ്മയായി മഞ്ജു പിള്ളയുടെ കരിയറിലെ തന്നെ നല്ലൊരു വേഷം ചിത്രത്തിൽ കാണാം. പടം feel good family movie ആണ്.ഞണ്ടുകൾക്ക് ഒരു ഇടവേള പോലുള്ള പടങ്ങൾ ഇഷ്ടമുള്ള,മുകളിലത്തെ നിലയിൽ ഒറ്റയ്ക്കിരുന്നു മേശയിൽ കാലും കയറ്റിവച്ചു ഇതു വായിക്കുന്ന ആർക്കും കാണാവുന്ന പടം ആണ് Home.🤙🤓 മാരകമായ കഥയും അടിയും ഇടിയും ഉള്ള പടം കാണാനാണ് വരുന്നതെങ്കിൽ വായിക്കുന്നത് ഇവിടെ നിർത്താം.ഓണത്തിന് വീട്ടുകാർക്കൊന്നിച്ചിരുന്നു കാണാൻ നമുക്കു relate ചെയ്യാൻ പറ്റുന്ന നല്ലൊരു പടമാണ് വേണ്ടതെങ്കിൽ നമുക്കു തുടരാം. ആദ്യ പടം ഹിറ്റാക്കി മാറ്റിയ തിരക്കഥാകൃത്തും സംവിധായകനും ആയ ആന്റണി ഒലിവർ ട്വിസ്റ്റിന്റെ (ശ്രീനാഥ്‌ ഭാസി) വീടാണ് നമ്മടെ കഥയിലെ വീട്. യുട്യൂബ് ചാനൽ ഒക്കെയുള്ള അനിയൻ കുട്ടിയായി നെസ്‌ലിനും ഒലിവറിന്റെ സുഹൃത്ത് ആയി ജോണ് ആന്റണിയുമെത്തുന്നു. ഓർമ്മ പിശകുള്ള അപ്പച്ചനും മുകളിലത്തെ നിലയിലെ പച്ചക്കറി തൊട്ടവും ഒക്കെ ആയി ...

കുരുതി റിവ്യു (Kuruthi Malayalam Movie Review)

Image
സ്നേഹം കൊണ്ടു മറയ്ക്കാനാകാത്ത മനുഷ്യന്റെ പകയുടെ കഥ പറയുന്ന പടമാണ് മനു വാര്യർ സംവിധാനം ചെയ്ത കുരുതി.ജനനം മുതൽ നമ്മളെ ആരെയൊക്കെയോ വെറുക്കാൻ പഠിപ്പിക്കുന്ന വ്യവസ്ഥിതിയെ ആണ് പടത്തിലുടനീളം വരച്ചു കാട്ടുന്നത്. കളയും ജെല്ലികെട്ടും കഥ പറഞ്ഞ രീതി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ കുരുതിയും നിരാശപ്പെടുത്തില്ല. മണ്ണൊലിപ്പിൽ സ്വന്തക്കാരെ നഷ്ടപ്പെട്ട് നാട്ടിൽ നിന്ന് മാറി ഉൾവലിഞ്ഞു ജീവിക്കുന്ന ടാപ്പിങ് തൊഴിലാളി ആയ ഇബ്രുവിന്റെ(റോഷൻ) കൂടെ വയസ്സായ പിതാവ് ഹംസയും(മാമുക്കോയ) അനിയൻ റസൂലുമാണ്(Naslen) വീട്ടിലുള്ളത്.ഭാര്യയും കുട്ടിയും ഇബ്രുവിന് നഷ്ടമാകുന്നത് മണ്ണിടിച്ചിൽ ആണ്.തൊട്ടടുത്ത വീട്ടുകാരായി സുമതിയും(സൃന്ധ) സഹോദരൻ പ്രേമനും (മണികണ്ഠനാചരി)കഥയിലേക്ക് എത്തുന്നു.ഒരു പോലീസ് ജീപ്പ് അക്രമിക്കുന്നതിനെ ധ്വനിപ്പിച്ചു തുടങ്ങുന്ന ചിത്രം പതിയെ നീങ്ങി ചൂടാവുന്നത് പിന്നീട് പോലീസ് ഓഫീസർ ആയ മുരളി ഗോപി മത സംഘർഷത്തിനിടെ ഒരാളെ കൊന്ന പ്രതിയുമായി ഹംസയുടെ വീട്ടിൽ എത്തുന്നതോടെയാണ്. ബാക്കി കഥ നടക്കുന്നത് ഇരുട്ടിന്റെ അകമ്പടിയിൽ ആ വീട്ടിലാണ്.ബാക്കിയുള്ള ഓരോ കഥാപാത്രവും വല്യ വിരസത ഇല്ലാതെ രംഗപ്രവേശനം ചെയ്യുന്നു.നേരത്തെ കുത്തേറ്റ് മരിച...