കുരുതി റിവ്യു (Kuruthi Malayalam Movie Review)
സ്നേഹം കൊണ്ടു മറയ്ക്കാനാകാത്ത മനുഷ്യന്റെ പകയുടെ കഥ പറയുന്ന പടമാണ് മനു വാര്യർ സംവിധാനം ചെയ്ത കുരുതി.ജനനം മുതൽ നമ്മളെ ആരെയൊക്കെയോ വെറുക്കാൻ പഠിപ്പിക്കുന്ന വ്യവസ്ഥിതിയെ ആണ് പടത്തിലുടനീളം വരച്ചു കാട്ടുന്നത്.
കളയും ജെല്ലികെട്ടും കഥ പറഞ്ഞ രീതി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ കുരുതിയും നിരാശപ്പെടുത്തില്ല.
മണ്ണൊലിപ്പിൽ സ്വന്തക്കാരെ നഷ്ടപ്പെട്ട് നാട്ടിൽ നിന്ന് മാറി ഉൾവലിഞ്ഞു ജീവിക്കുന്ന ടാപ്പിങ് തൊഴിലാളി ആയ ഇബ്രുവിന്റെ(റോഷൻ) കൂടെ വയസ്സായ പിതാവ് ഹംസയും(മാമുക്കോയ) അനിയൻ റസൂലുമാണ്(Naslen) വീട്ടിലുള്ളത്.ഭാര്യയും കുട്ടിയും ഇബ്രുവിന് നഷ്ടമാകുന്നത് മണ്ണിടിച്ചിൽ ആണ്.തൊട്ടടുത്ത വീട്ടുകാരായി സുമതിയും(സൃന്ധ) സഹോദരൻ പ്രേമനും (മണികണ്ഠനാചരി)കഥയിലേക്ക് എത്തുന്നു.ഒരു പോലീസ് ജീപ്പ് അക്രമിക്കുന്നതിനെ ധ്വനിപ്പിച്ചു തുടങ്ങുന്ന ചിത്രം പതിയെ നീങ്ങി ചൂടാവുന്നത് പിന്നീട് പോലീസ് ഓഫീസർ ആയ മുരളി ഗോപി മത സംഘർഷത്തിനിടെ ഒരാളെ കൊന്ന പ്രതിയുമായി ഹംസയുടെ വീട്ടിൽ എത്തുന്നതോടെയാണ്. ബാക്കി കഥ നടക്കുന്നത് ഇരുട്ടിന്റെ അകമ്പടിയിൽ ആ വീട്ടിലാണ്.ബാക്കിയുള്ള ഓരോ കഥാപാത്രവും വല്യ വിരസത ഇല്ലാതെ രംഗപ്രവേശനം ചെയ്യുന്നു.നേരത്തെ കുത്തേറ്റ് മരിച്ച ബാപ്പയുടെ ഘാതകനെ ഇറക്കി കൊണ്ടുപോകാൻ മകൻ ലയിക് ആയി പൃഥിരാജ് കൂടി എത്തുന്നതോടെ കഥ പുകഞ്ഞു തുടങ്ങുന്നു. തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
മതം എവിടെ ഒക്കെ പിടിമുറുക്കിയെന്നു തിരക്കഥാകൃത്തു പലയിടത്തും കാണിച്ചു തരുന്നു.ലയിക്കിന്റെയും അനുയായികളുടെയും അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് ഇബ്രുവിന്റെ വീട്ടിലെത്തുന്ന പോലീസുകാരൻ വെള്ളം കുടിച്ചു തുടങ്ങുന്നതു മുതൽ പല രംഗങ്ങളിലും മതം മനുഷ്യനെ കീഴ്പ്പെടുത്തുന്ന സാഹചര്യങ്ങൾ കാണാം. വർഗ്ഗീയ ചേരിതിരിവുകളിൽ സ്വത്വം നഷ്ടപ്പെട്ട് സ്നേഹിക്കാൻ കഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ സിനിമയിൽ കാണാം.ഒന്നിച്ചു കഴിഞ്ഞിരുന്നവർ എപ്പോഴാണ് "ഞാനും നീയും നമ്മളും നിങ്ങളും"ആയി മാറുന്നതെന്നു സിനിമ കാട്ടിത്തരുന്നു. ശരിയെന്നതു ആരുടെ ശരി ആണെന്ന് ചോദിക്കുന്ന സുമതിയും തനിക്ക്‌നേരെ തിരിഞ്ഞവളായിരുന്നിട്ടും സുമതിയെയും സഹോദരനെയും രക്ഷിക്കാൻ നോക്കുന്ന ഇബ്രുവും അതിൽ ചിലർ മാത്രം.
സാഹചര്യം വരുമ്പോൾ മനുഷ്യനിലെ മതഭ്രാന്ത് എന്ന വിഷം താനെ പുറത്തുവരുമെന് കഥാകൃത്ത് പറഞ്ഞു വയ്ക്കുന്നു.കഥാഗതിയിൽ "വിഷം കയറിതുടങ്ങി"യെന്ന ഡയലോഗ് പാമ്പുകടിയെ മാത്രം ഉദ്ദേശിച്ചല്ല.
ചിലപ്പോളൊക്കെ ഡയലോഗുകൾ നാടകത്തിന്റെ ചായ്‌വുള്ളതാകുമെങ്കിലും മമുക്കോയയുടെ കഥാപാത്രത്തിന്റെ കാമ്പുള്ള വാചകങ്ങൾ ചിന്തിപ്പിക്കുന്നവയാണ്.മരിച്ചാലും ജീവിക്കുന്ന പകയുടെ കുരുതികളെ പറ്റിപറയുന്നതിൽ സംവിധായകൻ ഒരു പരിധിവരെ വിജയിച്ചെന്നു പറയാം.
ഭൂരിപക്ഷ വർഗ്ഗീയതയും ന്യുനപക്ഷ വർഗ്ഗീയതയും തമ്മിൽ വലിയ വ്യത്യാസമില്ലെന്നു വിഷ്ണുവും റസൂലും സൂചിപ്പിക്കുന്നു.
പരമാവധി പക്ഷം പിടിക്കാതെ കഥപറയാൻ ശ്രമിക്കുന്ന സിനിമ ആരോടെങ്കിലും മമത തോന്നാനുള്ള അവസരം പ്രേക്ഷകന് വിട്ടുനൽകുന്നു.
കണ്ടു കഴിഞ്ഞവർ അഭിപ്രായങ്ങൾ പറയുക.💪
കുരുതി ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ലഭിച്ച പ്രതികരണം ഇതാണ് :
അതുകൊണ്ടു റേറ്റിംഗ് 6.7/10
👍👍
ReplyDelete😍😍
Delete🔥
ReplyDelete