Home : Malayalam movie Review
വിജയ് ബാബു എഴുതിയ ഈ വരികളോടെ ആരംഭിക്കുന്ന റോജിൻ തോമസ് എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം "HOME" കണ്ടു തീരുമ്പോ മനസ്സിലാവും ഈ പടം ആരുടെ കഥയാണെന്ന്.
ഒലിവർ ട്വിസ്റ്റ് ആയി ഇന്ദ്രൻസ് ജീവിക്കുമ്പോൾ ഭാര്യ കുട്ടിയമ്മയായി മഞ്ജു പിള്ളയുടെ കരിയറിലെ തന്നെ നല്ലൊരു വേഷം ചിത്രത്തിൽ കാണാം.
പടം feel good family movie ആണ്.ഞണ്ടുകൾക്ക് ഒരു ഇടവേള പോലുള്ള പടങ്ങൾ ഇഷ്ടമുള്ള,മുകളിലത്തെ നിലയിൽ ഒറ്റയ്ക്കിരുന്നു മേശയിൽ കാലും കയറ്റിവച്ചു ഇതു വായിക്കുന്ന ആർക്കും കാണാവുന്ന പടം ആണ് Home.🤙🤓
മാരകമായ കഥയും അടിയും ഇടിയും ഉള്ള പടം കാണാനാണ് വരുന്നതെങ്കിൽ വായിക്കുന്നത് ഇവിടെ നിർത്താം.ഓണത്തിന് വീട്ടുകാർക്കൊന്നിച്ചിരുന്നു കാണാൻ നമുക്കു relate ചെയ്യാൻ പറ്റുന്ന നല്ലൊരു പടമാണ് വേണ്ടതെങ്കിൽ നമുക്കു തുടരാം.
ആദ്യ പടം ഹിറ്റാക്കി മാറ്റിയ തിരക്കഥാകൃത്തും സംവിധായകനും ആയ ആന്റണി ഒലിവർ ട്വിസ്റ്റിന്റെ (ശ്രീനാഥ് ഭാസി) വീടാണ് നമ്മടെ കഥയിലെ വീട്.
യുട്യൂബ് ചാനൽ ഒക്കെയുള്ള അനിയൻ കുട്ടിയായി നെസ്‌ലിനും ഒലിവറിന്റെ സുഹൃത്ത് ആയി ജോണ് ആന്റണിയുമെത്തുന്നു.
ഓർമ്മ പിശകുള്ള അപ്പച്ചനും മുകളിലത്തെ നിലയിലെ പച്ചക്കറി തൊട്ടവും ഒക്കെ ആയി ക്ലീഷേ സെറ്റപ്പിൽ തുടങ്ങുന്ന പടം ക്ലച് പിടിക്കുന്നത് ആന്റണി പുതിയ കഥയുടെ ക്ലൈമാക്സ് എഴുതാനായി വീട്ടിലേക്ക് എത്തുന്നതോടെയാണ്.
തുടർന്ന് നടക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങളാണ് കഥയുടെ പ്രമേയം.
ആ കുഞ്ഞു കുഞ്ഞു കാര്യങ്ങളിലെ സ്വഭാവികതയാണ് ഈ സിനിമയുടെ എല്ലാം❤️❤️.
സാധാരണ കുടുംബ ചിത്രങ്ങളിൽ അമ്മമാരെയണ് ഫോക്കസ് ചെയ്യുന്നതെങ്കിൽ സ്വയം പഴഞ്ചൻ ആണെന്ന് കരുതി മാറി നിൽക്കുന്ന ഒലിവർ ആണ് നമ്മുടെ കഥയിലെ താരം.
ജീവിതത്തിൽ extra ordinary ആയി എന്തേലും നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിൽ ഉലഞ്ഞു പോകുന്ന ഒലിവർ തന്റെ പഴയ ചില ഓർമകൾ പൊടിതട്ടി എടുക്കുന്നു.
ഓവർ ഡയലോഗുകളും കരച്ചിലും ഇല്ലെങ്കിലും നല്ലൊരു കുടുംബ കഥയെ അതിന്റെ ഇളം ചൂട് മാറാതെ പറയാൻ കഴിയും എന്നതിന് ഉദാഹരണമാണ് ഈ പടം.
നമ്മള് വീട്ടിൽ സംസാരിക്കുന്ന അതേ ഡയലോഗുകളും ഏതാണ്ട് നമ്മള് കാണാൻ ഇടയുള്ള പല വീട്ടുരംഗങ്ങളും കഥയിൽ നമ്മളെ തേടി ഇരിപ്പുണ്ട്.സിനിമ കഴിയുമ്പോൾ നിങ്ങൾക്കും ഏതേലും ഒരു റോൾ match ആയി വന്നോളും.
കഥയുടെ അവസാന ഭാഗത്ത്‌പറയുന്ന പോലെ "Nobody is perfect in their home".
പടം കണ്ടാൽ നിങ്ങളുടെ വീടുമായി വല്ല സാദൃശ്യം തോന്നിയാൽ അതു യാദൃശ്ചികം മാത്രം.
Just feel the film❤️🔥
Comments
Post a Comment