Home : Malayalam movie Review

വിജയ് ബാബു എഴുതിയ ഈ വരികളോടെ ആരംഭിക്കുന്ന റോജിൻ തോമസ് എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം "HOME" കണ്ടു തീരുമ്പോ മനസ്സിലാവും ഈ പടം ആരുടെ കഥയാണെന്ന്. ഒലിവർ ട്വിസ്റ്റ് ആയി ഇന്ദ്രൻസ് ജീവിക്കുമ്പോൾ ഭാര്യ കുട്ടിയമ്മയായി മഞ്ജു പിള്ളയുടെ കരിയറിലെ തന്നെ നല്ലൊരു വേഷം ചിത്രത്തിൽ കാണാം. പടം feel good family movie ആണ്.ഞണ്ടുകൾക്ക് ഒരു ഇടവേള പോലുള്ള പടങ്ങൾ ഇഷ്ടമുള്ള,മുകളിലത്തെ നിലയിൽ ഒറ്റയ്ക്കിരുന്നു മേശയിൽ കാലും കയറ്റിവച്ചു ഇതു വായിക്കുന്ന ആർക്കും കാണാവുന്ന പടം ആണ് Home.🤙🤓 മാരകമായ കഥയും അടിയും ഇടിയും ഉള്ള പടം കാണാനാണ് വരുന്നതെങ്കിൽ വായിക്കുന്നത് ഇവിടെ നിർത്താം.ഓണത്തിന് വീട്ടുകാർക്കൊന്നിച്ചിരുന്നു കാണാൻ നമുക്കു relate ചെയ്യാൻ പറ്റുന്ന നല്ലൊരു പടമാണ് വേണ്ടതെങ്കിൽ നമുക്കു തുടരാം. ആദ്യ പടം ഹിറ്റാക്കി മാറ്റിയ തിരക്കഥാകൃത്തും സംവിധായകനും ആയ ആന്റണി ഒലിവർ ട്വിസ്റ്റിന്റെ (ശ്രീനാഥ് ഭാസി) വീടാണ് നമ്മടെ കഥയിലെ വീട്. യുട്യൂബ് ചാനൽ ഒക്കെയുള്ള അനിയൻ കുട്ടിയായി നെസ്‌ലിനും ഒലിവറിന്റെ സുഹൃത്ത് ആയി ജോണ് ആന്റണിയുമെത്തുന്നു. ഓർമ്മ പിശകുള്ള അപ്പച്ചനും മുകളിലത്തെ നിലയിലെ പച്ചക്കറി തൊട്ടവും ഒക്കെ ആയി ...