Posts

Showing posts from 2016
Image
ഖസാക്കിന്റെ ഇതിഹാസം - An outlook              നമ്മളേതു പുസ്തകവും വായിക്കുമ്പോ ഒരു outlook നമ്മുടെ മനസ്സിൽ കിടപ്പുണ്ടാവും.ഒ വി വിജയന്റെ  ഈ കൃതി നമ്മള് സ്വയം ഒന്ന് റെഡിയായി  കൈയ്യിലെടുക്കേണ്ട കൃതിയാണ് , അല്ലെങ്കി കൈവള്ളയിൽ  ഒതുങ്ങാതെ വരും. ഏതാണ്ടാറ് വർഷം മുന്നാണാദ്യമായി ഈ കൃതി  കാണണത്. അന്ന് എന്തു ചെയ്യേണ്ടു എന്നറിയാതെ കുഴങ്ങിപ്പോയി. ആരേലും  അപ്പുക്കിളി യാരാന്നു ചോദിച്ചാ പറയാൻ മാത്രം ഒന്നു വായിച്ചു. മുഴുമിപ്പിച്ചില്ല.വേറൊന്നും കൊണ്ടല്ല.പാലക്കാടൻ  നാട്ടുഭാഷേടെ ചൂരും ചുറുക്കും അന്നു ദഹിച്ചില്ല. അതോണ്ട് പറയാണ്, ഒന്നു വായിച്ചു കളയാമെന്ന ലാഘവത്തിൽ പോയി വായിക്കണതിനേക്കാൾ ഒരു വിധം മലയാളവുമായി ഒത്തു പോകാറായാൽ വായിക്കുകയാണേലിച്ചിരികൂടി രസായിരിക്കും.ഇന്നലയാണിതു വായിച്ചു തീർന്നത് .മാർ ഇവാനിയോസിലെ ക്ലാസിനിടയ്ക്ക് ഒന്നു നോക്കിയാ ഒത്തിരി സമയം മിച്ചം കിട്ടും. അതോണ്ടാണ് വായിക്കാമ്പറ്റിയത്.                       കൂമൻകാവിൽ രവി ബസ്സിറങ്ങുന്ന " വഴിയമ്പലം തേടി " മുതൽ " കഥാന്തര"ത്തില് ...

അധ്യാപകർ മനുഷ്യരല്ലേ??

അദ്ധ്യാപകർ മനുഷ്യരേല്ല...?                                                                 ആ റാം തരത്തിലെ പേപ്പറുകൾ നോക്കിയിരിക്കെ മണി ടീച്ചർ ചിന്തിച്ചു ..' എന്തിനു ഞാനിതു നോക്കണം?'ആത്മാർത്ഥതയൊന്നു കൊണ്ടു മാത്രം 35 പേപ്പറിലെയും TEമാർക്കിട്ട് അതു നൂറിലേക്കു മാറ്റി ഗ്രേഡ് കണക്കാക്കി വച്ചു.ചിലർ തോറ്റിട്ടുണ്ട്. അതാണ് പ്രശ്നം.ഇനിയവരെ ജയിപ്പിക്കണം. CE യിൽ അതനുസരിച്ച് മാറ്റിയ മാർക്ക് ഇട്ടു തീരുന്നവരെ ഒരു നിസ്സഹായവസ്ഥയായിരുന്നു.സർക്കാർ തീരുമാനമല്ലേ ,ആരെയും തോൽപ്പിക്കരുതല്ലോ .അത് പിള്ളേർക്ക് ആത്മസംഘർഷമുണ്ടാക്കുമത്രേ. അല്ല, സ്കൂൾ ലൈഫ് കഴിഞ്ഞ് യഥാർത്ഥ ജീവിതമെത്തുമ്പോ പിള്ളേര് എങ്ങനെ താങ്ങുമോ ആവോ.ഇന്നലെ  ടി വി യിൽ 9ലെ കൂട്ടതോൽവിയെക്കുറിച്ചൊരു വാർത്ത കണ്ടു. ചർച്ചയ്ക്കു വിളിച്ച കുട്ടിയുടെ വർത്തമാനത്തിന്റെ ദിശയും .അതോടെയൊരു നടുക്കം.മാർക്കിടാനാശയില്ല. പക്ഷെ ...                  ക്ലാസു തിരിച്ച...
Image
കണ്ണൂരി...                         ഞാനൊരു കണ്ണൂരിയാണ്.കോഴിക്കോട്-കണ്ണൂർ റൂട്ടിൽ താഴെ ചൊവ്വയിൽ നിന്നു മാറി ആറ്റടപ്പയിലാണ് താമാസം. അല്ല, ഇതനമ്മക്കറിയാം ഭായി എന്നാണേൽ പറഞ്ഞതെന്തിനാണെന്നു പറയാം. നിങ്ങളുമൊരു കണ്ണൂരിയാണേൽ പ്രോബ്ലം നഹി.ഇന്നാള് ഇത്തിരി ( മലബാറിൽ ഇത്തിരി എന്നു വച്ചാൽ little ,കുറച്ച് എന്നാണ് പൊതുധാരണ.എന്നാൽ വടക്കന്മാർ വിശ്വസിച്ചാലും ഇല്ലെങ്കിലും തെക്കുഭാഗത്ത് Same Meaning ന് ഉപയോഗിക്കുന്ന പദം ഒത്തിരി എന്നാണ് കെട്ടോ .നമ്മള് ഇത്തിരി താടാ ഇത്തിരി താടാ ന്നു പറയുമ്പോ അവര് ഒത്തിരി താടാ എന്നു പറയുന്നതു കാണാം :D) കാലം തെക്കൻ കേരളത്തിൽ താമസിച്ച പ്പോളാണ് ചൊവ്വയുടെ പ്രാധാന്യം മനസ്സിലായത്.സ്ഥലം ചോദിച്ചപ്പോ ഞാൻ കരുതി ചൊവ്വ അവർക്കറിയുമായിരിക്കുമെന്ന് .. എന്ത്? ചൊവ്വയോ? എന്നായി അവർ .അവർക്കറിയാവുന്ന ചൊവ്വ വേറെയാണ്.ഇനിയും കാര്യം പിടികിട്ടിയില്ലാച്ചാ ഒന്നൂടി പറയാം.കണ്ണൂർ ജില്ലയിൽ ചൊവ്വ ഒരു സ്ഥലനാമമാണ്. കോഴിക്കോടു നിന്ന് വരുമ്പോൾ കണ്ണൂരിലേക്കുള്ള കവാടമാണ് ചൊവ്വ.താഴെ ചൊവ്വ, ഇടച്ചൊവ്വ, മേലേ ചൊവ്വ എന്നിങ്ങനെ 3 സ്റ്റോപ്പുണ്ട്.വല്യ ടൗൺ അല...