
Sudani from Nigeria - Review സക്കറിയ അഹമ്മദ് മലബാറിന്റെ ചൂരും ചൂടും ചോരാതെ എഴുതിയ വടക്കൻ കാറ്റിന്റെ മണമുളള കിടു ഫിലിം ആണ് സുഡാനി ഫ്രം നൈജീരിയ . താര അകമ്പടിയില്ലാതെ ചെറിയൊരു താര നിരയെ പരമാവധി പ്രയോജനപ്പെടുത്തി ഒരുക്കിയ സിനിമ സൗഭിനിന്റെ മജീദ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്. നാട്ടിൻ പുറത്തെ ഒരു ചെറുകിട ഫുഡ്ബോൾ മാനേജറായ മജീതിന്റെ ടീമിൽ കളിക്കാനെത്തിയ " കാരിരുമ്പിന്റെ ബലമുള്ള" സാമുവലിന് താമസ സ്ഥലത്തിൽ വച്ച് പരിക്കേൽക്കുന്നതും തുടർന്ന് മജീദിന്റെ അതിഥിയായെത്തി വീട്ടുകാരുടെ മനം കവരുന്ന സുഡുവായി മാറണതുമാണ് കഥാസാരം. അതിനിടയിലുടലെടുക്കുന്ന ആത്മ ബന്ധങ്ങളും സംഘർഷങ്ങളും രസച്ചരടുവിടാതെ സിനിമയിലുടനീളം കോർത്തിണക്കിയതായി കാണാം. നാട്ടിൻ പുറത്തെ കൊച്ചു കൊച്ചു കാര്യങ്ങൾ വരെ സൂക്ഷമതയോടെ പകർത്തിയിരിക്കുന്നു. മജീതിന്റെ ഉമ്മയായ...