Sudani from Nigeria -Review
           സക്കറിയ അഹമ്മദ് മലബാറിന്റെ ചൂരും ചൂടും ചോരാതെ എഴുതിയ വടക്കൻ കാറ്റിന്റെ മണമുളള കിടു ഫിലിം ആണ് സുഡാനി ഫ്രം നൈജീരിയ .
താര അകമ്പടിയില്ലാതെ ചെറിയൊരു താര നിരയെ പരമാവധി പ്രയോജനപ്പെടുത്തി ഒരുക്കിയ സിനിമ സൗഭിനിന്റെ മജീദ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്.
                       നാട്ടിൻ പുറത്തെ ഒരു ചെറുകിട ഫുഡ്ബോൾ മാനേജറായ മജീതിന്റെ ടീമിൽ കളിക്കാനെത്തിയ " കാരിരുമ്പിന്റെ ബലമുള്ള" സാമുവലിന് താമസ സ്ഥലത്തിൽ വച്ച് പരിക്കേൽക്കുന്നതും തുടർന്ന് മജീദിന്റെ അതിഥിയായെത്തി വീട്ടുകാരുടെ മനം കവരുന്ന സുഡുവായി മാറണതുമാണ് കഥാസാരം.
                  അതിനിടയിലുടലെടുക്കുന്ന ആത്മ ബന്ധങ്ങളും സംഘർഷങ്ങളും രസച്ചരടുവിടാതെ സിനിമയിലുടനീളം കോർത്തിണക്കിയതായി കാണാം. നാട്ടിൻ പുറത്തെ കൊച്ചു കൊച്ചു കാര്യങ്ങൾ വരെ സൂക്ഷമതയോടെ പകർത്തിയിരിക്കുന്നു.

                  മജീതിന്റെ ഉമ്മയായി അഭിനയിച്ച സാവിത്രിയും അയൽപക്കത്തെ ചങ്ങായിയും കഥാപാത്രത്തോട് പരമാവധി നീതി പുലർത്തിയിട്ടുണ്ട്.
                മലയാളി മറന്നെന്നു പറയുമ്പോഴും നാട്ടിൻ പുറത്തിന്റെ നന്മ ഒളിഞ്ഞും തെളിഞ്ഞും സിനിമയിലുടനീളം കാണാം. സിവിൽ വാറിൽ പെട്ട് ഉഴലുന്ന സാമുവലിന്റെ കുടുംബവും രണ്ടാമച്ഛനെ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മജീദിന്റെ കുടുംബവും പ്രഷകന് ചിന്തിക്കാനുള്ള അവസരമൊരുക്കുന്നു. 
വിരസതയില്ലാതെ നർമ്മത്തിലൂടെ സാമൂഹിക പ്രശ്നങ്ങളെ ആവിഷ്കരിച്ചിരിക്കണു.
              മലപ്പുറത്തിന്റെ കാൽപന്തിനോടുള്ള പ്രണയവും ക്രിസ്ത്യാനിക്ക് വേണ്ടി ദുവ ചൊല്ലി പ്രാർത്ഥിക്കണ ഉമ്മമാരുടെ മനസ്സും തിയറ്ററിലുണ്ടാക്കണ ഫീല് അത് വേറെ തന്നെയാണ് .
                വാദത്തിന് വേണേൽ നായികയില്ലല്ലോന്ന് പറയാമെങ്കിലും നായികയെ വെല്ലുന്ന സ്ത്രീ കഥാപാത്രങ്ങൾ ആ കുറവ് നികത്തിയെന്നു പറയാം. "ഗപ്പി" തീയറ്ററിൽ പോയി കണ്ടില്ലല്ലോന്നോർക്കണവർക്ക് ഇതും മിസ്സായാൽ നഷ്ടായിരിക്കും ട്ടാ..... മലയാളിയിലെ നന്മ മങ്ങിയിട്ടില്ലെന്നു സമാധാനിക്കാനെങ്കിലും പ്രോത്സാഹിപ്പിക്കണം - " ഉമ്മയെ നോക്കിക്കോണം" ന്ന്‌ മജീദിനോട് പറഞ്ഞ് നൈജീരിയക്ക് മടങ്ങണ സുഡുവിനെ ...

Comments

Popular posts from this blog

BDS course : introduction

കുരുതി റിവ്യു (Kuruthi Malayalam Movie Review)