ഒരു trasure hunt അപാരത
9 നു തന്നെ കോളേജിൽ എത്തിയത് പതിവ് പോലെ department ൽ കയാറാനായിരുന്നില്ല...ഒരു പരിപാടി സെറ്റ് ആക്കാനായിരുന്നു.സെറ്റ് ആക്കി വന്നപ്പോ വേവ് ഇച്ചിരി കൂടി പോയെങ്കിലും അതുപറയാനല്ല ഈ പോസ്റ്റ്.
കോളേജിൽ treasure💎 hunt അങ്ങനെ മുന്നേറുകയാണ്.ഓരോ ടീമും അങ്ങോട്ട് ഓടുന്നു🏃.ഇങ്ങോട്ട് ഓടുന്നു🏃...coordinators നോട് കയർക്കുന്നു...അങ്ങനെ സകലമാനം കലുഷിതമായ അന്തരീക്ഷം.അതിനിടയിലാണ് ഒരു ടീം മാത്രം പ്രത്യേകിച്ചു പ്രോഗ്രസ്ഇല്ലാതിരുന്നത് ശ്രദ്ധയിൽ പെട്ടത്.
അതിനു മുന്നേ treasure hunt ന്റെ ഒരു outline parayam.ഒരു റൗണ്ടിൽ നമ്മൾ ഒരു person and ഒരു pazzle solve ചെയ്യണം.ആദ്യം person നെ കണ്ടെത്തുന്നു.അയാളുടെ അടുത്തു പോയി pazzle collect ചെയ്യുന്നു-solve ചെയ്യുന്നു..അപ്പോൾ ആ person അടുത്ത ആളിലേക്കുള്ള clue തരുന്നു.
ഇനി നമുക്ക് കാര്യത്തിലേക്ക് വരാം.മനുവിന്റെ ടീം ആണ് കഥയിലെ താരകങ്ങൾ.ഏതോ round solve ചെയ്തപ്പോൾ അവർക്ക് അടുത്ത person നെ കണ്ടെത്താനുള്ള ഈ clue കിട്ടി:
ഇനി നിങ്ങൾക്ക് ഉത്തരം try ചെയ്യണമെങ്കിൽ അതു കഴിഞ്ഞു ബാക്കി വായിക്കാം.കോളേജിലെ അക്കൗണ്ട് ൽ ഉള്ള ചേട്ടനെ കുറിച്ചായിരുന്നു clue. മനുവിന്റെ ടീം reels icon കണ്ടപ്പോ യൂട്യൂബ് ആണെന്ന് കരുത്തിയാകാം ഞങ്ങളുടെ ഒരു സാറിന്റെ അടുത്തു പോയി.."സാർ അല്ലെ clue ലെ ആൾ"എന്നു ചോയിച്ചപ്പോ സർ വല്ല home baker ആവാൻ chance ഉണ്ടെന്ന് പറഞ്ഞു.അങ്ങനെ മനു സ്ഥലത്തെ പ്രധാനപ്പെട്ട ഒരു ഹോം ബേക്കറിനെ വിളിച്ചു.Clue ഉണ്ടോന്ന് ചോദിച്ചപ്പോ ഇല്ലന്ന് പറഞ്ഞെങ്കിലും വർത്തമാനം കേട്ട് കളിപ്പിക്കുകയായിരിക്കുമെന്ന കരുതിയ മനു പിന്നേം പിന്നേം പിന്നേം pazzle ന്റെ clue തരാൻ പറഞ്ഞു.cake ഉണ്ടായ്ക്കുന്നതിനിടയിൽ തിരക്കിട്ട് ചോദിച്ചത് കൊണ്ടു നിരാശപ്പെടുത്തണ്ടാ എന്നു കരുത്തിയാവാം പരിപാടിയിൽ യഥാർത്ഥത്തിൽ ഒരു തരത്തിലും ഭാഗമല്ലാത്തതിനാൽ clue ഒന്നും കയ്യിലില്ലെങ്കിലും സ്വന്തമായി ഒരു pazzle അങ്ങു ഉണ്ടാക്കി മനുവിനയച്ചു.
കിട്ടിയ pazzle duplicate ആണെന്നറിയാതെ മനു അതു solve ചെയ്യാൻ തലപ്പുകഞ്ഞു🥶.എന്തായാലും baker ഇത്ത സഹായിച്ചതിനാൽ മനുവിന് വേറെ ചോദ്യങ്ങളൊന്നും solve ചെയ്യേണ്ടി വന്നില്ല.😅.
എന്നാലും എന്തിനാവും ആ ഇത്ത ഇല്ലാത്തൊരു pazzle അയച്ചു കൊടുത്തത്😋 ആർക്കറിയാം😆
Comments
Post a Comment