Posts

Image
ഇവാനിയോ days           ആദ്യ ദിവസത്തെ ആരവമില്ലാതെയാണ് രണ്ടാം ദിനമാരംഭിച്ചത്.രാവിലെ തന്നെ നല്ല യമണ്ടൻ Intro ക്ലാസ്.ഒന്നാലോചിച്ചാ ഇവിടെ ഇങ്ങനെ ഇരിക്കുമെന്ന് വിചാരിച്ചതല്ല.പാലായിലൊരു കൊല്ലം invest ചെയെതങ്കിലും IISER കിട്ടിയാ പോകാനായിരുന്നു പ്ലാൻ .ഇടയ്ക്കിടവേളയിൽ തിരുവനന്തപുരത്തെ എടുപ്പുള്ള മാർ ഇവാനിയോസിൽ 2 മാസം പോയപ്പൊഴാണ് കോളേജിന്റെ സുഖമറിഞ്ഞത്.               2016 ലെ എൻട്രൻസ് കാലം കട്ട ട്വിസ്റ്റുകളും  സസ്പൻസും കൊണ്ടൊരു പക്കാ ത്രില്ലറായിരുന്നു. ഒഴുകിപ്പോകുമായിരുന്ന AIPMT യുടെ തലവര മാറ്റിയത് CBSE ചുമ്മാ പറഞ്ഞ ചില ഡയലോഗുകളായിരുന്നു. അങ്ങനെ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോ all India pre medical test മാറിമറിഞ്ഞ് neet phase 1 ആയി. കൺഫ്യൂഷനിച്ച് എഴുതിയ keam എഴുതി വീട്ടിലെത്തിയപ്പോ ടി വി യിൽ ദാ കിടക്കണു keam cancelled!! പിന്നെ cancellation ന്റെ ഒരു പെരുമഴയായിരുന്നു.comedk എഴുതാൻ മംഗലാപുരത്തെത്തിയപ്പോ അതും cancelled😂 പിന്നെ സ്വകാര്യ എൻട്രസുകളെല്ലാം ഹവാഹുദ.ആകെ ടെൻഷനടിച്ചൊരു വഴിയായപ്പോ മാറി നിന്നാലോന്നാലോചിച്ചു .keam nte allotment and ...
Image
മാതൃദിനം -ministory dedicated to all mother's who don't know when this mother's day is 😉😘😘             കട്ടിലിൽ തിരിഞ്ഞു കിടക്കുമ്പോ  മുറ്റമടിയുടെ  ശബ്ദം background music  പോലെ  കേട്ടാർന്നു. ഒന്നൂടി  പുതപ്പ്  വലിച്ചു കേറ്റി  ചെവി മറച്ച്  വീണ്ടുമങ്ങു റങ്ങി.         പിന്നെ  ഉറക്ക് ഞെട്ടിയത്  ഇഡലിപ്പാത്രത്തിന്റെ കൂവല്  കേട്ടാണ് .പിന്നെയും  ഇച്ചിരി  കിടന്നു. ഏറെ  കഴിഞ്ഞില്ല ,അലക്ക് കല്ല് ചിലച്ച് തുടങ്ങാൻ .ഉറക്ക് പോയ ദേഷ്യത്തിൽ കതിച്ചടുക്കളയിലേക്ക്  പോകും വഴിയാണ്  പത്രം  കണ്ടത് -  ഇന്ന്  മാതൃദിനം .അമ്മ അറിഞ്ഞില്ലാന്ന്‌ തോന്നണു. അറിയിക്കണ്ടാന്ന്  അവനും  വച്ചു. ഓടിപ്പോയി  ഫോണെടുത്ത്  പഴയൊരു പടമെടുത്ത്  പോസ്റ്റി  അവൻ  അമ്മയെ  ഒന്നുകൂടി  നോക്കി ,ഇല്ല  അപ്പൊഴുമവർ  അറിഞ്ഞിട്ടില്ല." പല്ലു തേച്ചെങ്കില്  വന്നു  കാപ്പി  കുടി" - അമ്മ  പറഞ്ഞു.പിന്നെയവനവിടെ നിന്നില്ല, ഒന്ന് തല ...
Image
# First day @BDS                നല്ല രസാർന്നു ആദ്യ ദിവസം .എല്ലാരും നേരത്തെ എത്തി.മുന്നിലെ ശില്പം കടന്ന് പടി കയറിയാൽ വലതും ഇടതും ഗോവണി കാണാം. നമുക്ക് തൽക്കാലം രണ്ടും വേണ്ട. നേരെ പോകാം. നോട്ടീസ് ബോർഡ് കഴിഞ്ഞ് ഇടനാഴി കടന്നാ മുന്നിൽ water art കാണാം. തൊട്ടടുത്ത് വലത് പ്രിൻസിപ്പാൾ റൂം. അതു കഴിഞ്ഞ് ഓഫീസ്.അതിനെതിർവശം lecture room 2. ദദാണ് നമ്മടെ ക്ലാസ്.കയറുമ്പോ ഒരുപാട് പേർ സ്ഥലം പിടിച്ചു കഴിഞ്ഞു. സീനിയർ ബാച്ചിലുള്ളവരായിരിക്കാം number അനുസരിച്ച് ഇരിപ്പിടത്തിലേക്ക് അയക്കണത്. അത്യാവശ്യം വല്യ ഒരു ഹാൾ ആണ് .ഒരു 150-200 പേർക്കിരിക്കാം. കുറച്ചു പേർക്ക് കോട്ട് കിട്ടീട്ടുണ്ട്.ശ്ശെടാ ഇതെങ്ങനെ !!?'ഒന്ന് ചുറ്റില്ല നോക്കി .ഹാളിന് പുറക് വശത്ത് നിന്നാണ് .പിന്നെ മെല്ലെ അങ്ങോട്ട്‌. കിട്ടിയത് size 40. ചേട്ടായി ok അല്ലേന്ന് ചോയിച്ചു . actually എന്താണ് ok ആകേണ്ടതെന്നറിയാത്തോണ്ട് തലയാട്ടി. അങ്ങനെയാണ് എന്നെക്കാൾ വലുപ്പമുള്ള കോട്ട് ന്റെ കൈയ്യില് വരണത്. എല്ലാരും വന്നപ്പോ ഒന്നിച്ച് വരിയായി മുകളിൽ പരിപാടി നടക്കുന്നിടത്തേക്ക് .പോണ വഴിക്കിരുവശവും ചേച്ചിയും ചേട്ടന്മാരും. നോക്കിയ കണ...
Image
ഖസാക്കിന്റെ ഇതിഹാസം - An outlook              നമ്മളേതു പുസ്തകവും വായിക്കുമ്പോ ഒരു outlook നമ്മുടെ മനസ്സിൽ കിടപ്പുണ്ടാവും.ഒ വി വിജയന്റെ  ഈ കൃതി നമ്മള് സ്വയം ഒന്ന് റെഡിയായി  കൈയ്യിലെടുക്കേണ്ട കൃതിയാണ് , അല്ലെങ്കി കൈവള്ളയിൽ  ഒതുങ്ങാതെ വരും. ഏതാണ്ടാറ് വർഷം മുന്നാണാദ്യമായി ഈ കൃതി  കാണണത്. അന്ന് എന്തു ചെയ്യേണ്ടു എന്നറിയാതെ കുഴങ്ങിപ്പോയി. ആരേലും  അപ്പുക്കിളി യാരാന്നു ചോദിച്ചാ പറയാൻ മാത്രം ഒന്നു വായിച്ചു. മുഴുമിപ്പിച്ചില്ല.വേറൊന്നും കൊണ്ടല്ല.പാലക്കാടൻ  നാട്ടുഭാഷേടെ ചൂരും ചുറുക്കും അന്നു ദഹിച്ചില്ല. അതോണ്ട് പറയാണ്, ഒന്നു വായിച്ചു കളയാമെന്ന ലാഘവത്തിൽ പോയി വായിക്കണതിനേക്കാൾ ഒരു വിധം മലയാളവുമായി ഒത്തു പോകാറായാൽ വായിക്കുകയാണേലിച്ചിരികൂടി രസായിരിക്കും.ഇന്നലയാണിതു വായിച്ചു തീർന്നത് .മാർ ഇവാനിയോസിലെ ക്ലാസിനിടയ്ക്ക് ഒന്നു നോക്കിയാ ഒത്തിരി സമയം മിച്ചം കിട്ടും. അതോണ്ടാണ് വായിക്കാമ്പറ്റിയത്.                       കൂമൻകാവിൽ രവി ബസ്സിറങ്ങുന്ന " വഴിയമ്പലം തേടി " മുതൽ " കഥാന്തര"ത്തില് ...

അധ്യാപകർ മനുഷ്യരല്ലേ??

അദ്ധ്യാപകർ മനുഷ്യരേല്ല...?                                                                 ആ റാം തരത്തിലെ പേപ്പറുകൾ നോക്കിയിരിക്കെ മണി ടീച്ചർ ചിന്തിച്ചു ..' എന്തിനു ഞാനിതു നോക്കണം?'ആത്മാർത്ഥതയൊന്നു കൊണ്ടു മാത്രം 35 പേപ്പറിലെയും TEമാർക്കിട്ട് അതു നൂറിലേക്കു മാറ്റി ഗ്രേഡ് കണക്കാക്കി വച്ചു.ചിലർ തോറ്റിട്ടുണ്ട്. അതാണ് പ്രശ്നം.ഇനിയവരെ ജയിപ്പിക്കണം. CE യിൽ അതനുസരിച്ച് മാറ്റിയ മാർക്ക് ഇട്ടു തീരുന്നവരെ ഒരു നിസ്സഹായവസ്ഥയായിരുന്നു.സർക്കാർ തീരുമാനമല്ലേ ,ആരെയും തോൽപ്പിക്കരുതല്ലോ .അത് പിള്ളേർക്ക് ആത്മസംഘർഷമുണ്ടാക്കുമത്രേ. അല്ല, സ്കൂൾ ലൈഫ് കഴിഞ്ഞ് യഥാർത്ഥ ജീവിതമെത്തുമ്പോ പിള്ളേര് എങ്ങനെ താങ്ങുമോ ആവോ.ഇന്നലെ  ടി വി യിൽ 9ലെ കൂട്ടതോൽവിയെക്കുറിച്ചൊരു വാർത്ത കണ്ടു. ചർച്ചയ്ക്കു വിളിച്ച കുട്ടിയുടെ വർത്തമാനത്തിന്റെ ദിശയും .അതോടെയൊരു നടുക്കം.മാർക്കിടാനാശയില്ല. പക്ഷെ ...                  ക്ലാസു തിരിച്ച...
Image
കണ്ണൂരി...                         ഞാനൊരു കണ്ണൂരിയാണ്.കോഴിക്കോട്-കണ്ണൂർ റൂട്ടിൽ താഴെ ചൊവ്വയിൽ നിന്നു മാറി ആറ്റടപ്പയിലാണ് താമാസം. അല്ല, ഇതനമ്മക്കറിയാം ഭായി എന്നാണേൽ പറഞ്ഞതെന്തിനാണെന്നു പറയാം. നിങ്ങളുമൊരു കണ്ണൂരിയാണേൽ പ്രോബ്ലം നഹി.ഇന്നാള് ഇത്തിരി ( മലബാറിൽ ഇത്തിരി എന്നു വച്ചാൽ little ,കുറച്ച് എന്നാണ് പൊതുധാരണ.എന്നാൽ വടക്കന്മാർ വിശ്വസിച്ചാലും ഇല്ലെങ്കിലും തെക്കുഭാഗത്ത് Same Meaning ന് ഉപയോഗിക്കുന്ന പദം ഒത്തിരി എന്നാണ് കെട്ടോ .നമ്മള് ഇത്തിരി താടാ ഇത്തിരി താടാ ന്നു പറയുമ്പോ അവര് ഒത്തിരി താടാ എന്നു പറയുന്നതു കാണാം :D) കാലം തെക്കൻ കേരളത്തിൽ താമസിച്ച പ്പോളാണ് ചൊവ്വയുടെ പ്രാധാന്യം മനസ്സിലായത്.സ്ഥലം ചോദിച്ചപ്പോ ഞാൻ കരുതി ചൊവ്വ അവർക്കറിയുമായിരിക്കുമെന്ന് .. എന്ത്? ചൊവ്വയോ? എന്നായി അവർ .അവർക്കറിയാവുന്ന ചൊവ്വ വേറെയാണ്.ഇനിയും കാര്യം പിടികിട്ടിയില്ലാച്ചാ ഒന്നൂടി പറയാം.കണ്ണൂർ ജില്ലയിൽ ചൊവ്വ ഒരു സ്ഥലനാമമാണ്. കോഴിക്കോടു നിന്ന് വരുമ്പോൾ കണ്ണൂരിലേക്കുള്ള കവാടമാണ് ചൊവ്വ.താഴെ ചൊവ്വ, ഇടച്ചൊവ്വ, മേലേ ചൊവ്വ എന്നിങ്ങനെ 3 സ്റ്റോപ്പുണ്ട്.വല്യ ടൗൺ അല...